Posted By Ansa Staff Editor Posted On

Kuwait law: കുവൈത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തുന്നതിൽ സുപ്രധാന വിധി

യാത്രാ നിരോധനം ഏർപ്പെടുത്തുന്നതിൽ സുപ്രധാന വിധിയുമായി കാസേഷൻ കോടതി. കടം വീട്ടുന്നതിൽ കാലതാമസം വരുത്തുന്നത് യാത്രാ നിരോധനം ഏർപ്പെടുത്തുന്നതിനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. കടബാധ്യതയുമായി ബന്ധപ്പെട്ട് തന്റെ മുൻ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചുമത്തപ്പെട്ട യാത്രാ നിരോധനത്തിനെതിരെയാണ് കുവൈത്തി പൗരൻ കോടതിയെ സമീപിച്ചത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

പ്രാഥമിക കോടതിയും അപ്പീൽ കോടതിയും മുമ്പ് അദ്ദേഹത്തിൻ്റെ അപേക്ഷ തള്ളിയിരുന്നു. കീഴ്‌ക്കോടതികൾ നിയമം തെറ്റായി പ്രയോഗിച്ചതിനാൽ കേസ് പുനഃപരിശോധിക്കേണ്ടതിൻ്റെ ആവശ്യകതയുണ്ടെന്നാണ് കുവൈത്തി പൗരന്റെ അഭിഭാഷകൻ ഡോ. ഫവാസ് അൽ ഖത്തീബ് വാദിച്ചത്. മുൻ വിധി സിവിൽ, കൊമേഴ്‌സ്യൽ പ്രൊസീജേഴ്‌സ് നിയമത്തിലെ ആർട്ടിക്കിൾ 297, 298 എന്നിവയിൽ പറഞ്ഞിരിക്കുന്ന നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പ്രസ്താവിച്ചുകൊണ്ട് കാസേഷൻ കോടതി കുവൈത്തി പൗരന്റെ അഭിഭാഷകന്റെ വാദങ്ങൾ ശരിവയ്ക്കുകയായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *