Posted By Ansa Staff Editor Posted On

Kuwait fire; കുവൈത്തിൽ മെയിൻ ട്രാൻസ്‌ഫോർമർ സ്റ്റേഷനിൽ തീപിടിത്തം; ചില ഭാ​ഗങ്ങളിൽ വൈദ്യുതി മുടങ്ങി

സാൽവ ഡി മെയിൻ ട്രാൻസ്‌ഫോർമർ സ്റ്റേഷനിലെ പ്രധാന ഫീഡറുകളിലൊന്നിൽ പരിമിതമായ തീപിടിത്തം ഉണ്ടായതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ലോഡ് നഷ്ടം 20 മെഗാവാട്ടാണ്. ഇത് മൂലം സൽവ, അൽ ബിദ്ദ പ്രദേശങ്ങളിലെ പരിമിതമായ ഭാഗങ്ങളിൽ വൈദ്യുതി തടസമുണ്ടായി. വെള്ളിയാഴച ഉച്ചയോടെയായിരുന്നു തീപിടിത്തം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഉടൻ തന്നെ അഗ്നിശമന സേനയും മന്ത്രാലയത്തിൻ്റെ എമർജൻസി ടീമും സംഭവസ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. വളരെ വേ​ഗം തന്നെ തീ അണയ്ക്കാനും സാധിച്ചു. റിപ്പോർട്ട് ലഭിച്ചയുടനെ ജോലിയുടെ പുരോഗതിയെക്കുറിച്ചുള്ള തുടർനടപടികൾക്കായി മന്ത്രാലയത്തിലെ നിരവധി പ്രധാന ഉദ്യോ​ഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നുവെന്ന് വൈദ്യുതി മന്ത്രി മഹമൂദ് അബ്ദുൽ അസീസ് ബുഷെഹ്രി പറഞ്ഞു.

പൂർണ്ണമായ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുകയാണ്. തീപിടിത്തത്തിൽ ആളപായമൊന്നും ഉണ്ടായില്ല, മാത്രമല്ല ചില പരിമിതമായ ഭൗതിക നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *