Posted By Ansa Staff Editor Posted On

Kuwait fine; കുവൈത്തിൽ ​ഗതാ​ഗതനിയമലംഘനങ്ങൾക്ക് പിഴത്തുക ഉയർത്തും; അറിയാം വിശദമായി

കുവൈത്തിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് എതിരെ ചുമത്തുന്ന പിഴ സംഖ്യ കുത്തനെ ഉയർത്തുവാൻ നിർദിഷ്ട ഗതാഗത നിയമത്തിൽ അന്തിമ രൂപം നൽകിയതായി ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സമ്പർക്ക വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ നാസർ ബുസാലിബ് വ്യക്തമാക്കി.വർദ്ധിച്ചു വരുന്ന ഗതാഗത നിയമ ലംഘനങ്ങൾ നിയന്ത്രിക്കുവാൻ ലക്ഷ്യമിട്ടു കൊണ്ടാണ് നിർദിഷ്ട ഗതാഗത നിയമത്തിൽ ഭേദഗതി വരുത്തി കൊണ്ട് പിഴ സംഖ്യ ഉയർത്തുവാൻ തീരുമാനമായത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഇത് പ്രകാരം അശ്രദ്ധയോടെ വാഹനം ഓടിക്കുന്നതിനുള്ള പിഴ 30 ദിനാറിൽ നിന്ന് 150 ദിനാർ ആയി ഉയർത്തും.ചുവപ്പ് സിഗ്‌നൽ നിയമ ലംഘനത്തിനുള്ള പിഴ 50 ദിനാറിൽ നിന്ന് 150 ദിനാർ ആയി വർദ്ധിപ്പിക്കുവാനും നിർദിഷ്ട നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് 300 പേരാണ് റോഡപകടങ്ങളിൽ മരണമടഞ്ഞത്.

ഇവരിൽ ഭൂരിഭാഗവും 18 നും 30 നും ഇടയിൽ പ്രായമുള്ള യുവാക്കളാണെന്നും അൽ-അഖ്ബർ ചാനലിന് നൽകിയ അഭിമുഖത്തിൽ ബൗസാലിബ് പറഞ്ഞു. ഗുരുതരമായ നിയമ ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് എതിരെ ഡ്രൈവിങ് ലൈസൻസ് പിൻ വലിക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും.

ഒരിക്കൽ ഡ്രൈവിങ് ലൈസൻസ് പിൻ വലിക്കപ്പെട്ടാൽ പുതുതായി ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള മുഴുവൻ നടപടി ക്രമങ്ങളും പൂർത്തിയാക്കിയാൽ മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളൂ.നിയമ ലംഘനങ്ങളെ തുടർന്ന് കണ്ടുകെട്ടുന്ന വാഹനങ്ങൾ മന്ത്രാലയത്തിന്റെ യാർഡുകളിൽ സൂക്ഷിക്കുന്നതിന് പകരം ഉടമയുടെ സ്വന്തം വീടുകളിൽ പിടിച്ചു വെക്കുന്ന സംവിധാനം നടപ്പിലാക്കാൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *