കുവൈറ്റിൽ 7000 പേർക്ക് യാത്രാവിലക്ക്: കാരണം ഇതാണ്
കുവൈറ്റിൽ കഴിഞ്ഞ 3 മാസത്തിനിടെ യാത്രാവിലക്ക് ഏർപ്പെടുത്തിയത് 7000 പേർക്ക്. കെട്ടിട വാടക, ജലവൈദ്യുതി ബിൽ, ഫോൺ ബിൽ തുടങ്ങി വിവിധ മേഖലകളിൽ സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമിച്ചവർക്കാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയത്.
ബാധ്യത തീർക്കുന്ന മുറയ്ക്ക് കേസ് പിൻവലിക്കുന്നതോടെ യാത്രാവിലക്ക് നീങ്ങും. 43,290 പേർക്ക് കഴിഞ്ഞ വർഷം യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Comments (0)