
കുവൈറ്റിൽ ഈ സാധങ്ങളുടെ വില ഗണ്യമായി ഉയർന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് സാധനങ്ങളുടെ വില ഗണ്യമായി ഉയര്‍ന്നു. റമദാന്‍ മാസത്തിന്‍റെ മധ്യത്തോടെ വരുന്ന കുട്ടികളുടെ ആഘോഷമായ ഗിര്‍ഗിയാന്‍ വന്നതോടെയാണ് സാധനങ്ങളുടെ വില ഗണ്യമായി ഉയര്‍ന്നത്. ഉത്പാദന രാജ്യങ്ങളിൽ ചോക്ലേറ്റുകളുടെയും മധുരപലഹാരങ്ങളുടെയും വില വർധിച്ചതാണ് ഈ വർഷം ഗിർഗീൻ സാധനങ്ങളുടെ വില 30 ശതമാനം വർധിക്കാൻ കാരണമെന്ന് മാർക്കറ്റ്, ഉപഭോക്തൃ അസോസിയേഷൻ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

ഈ വർഷം ഗണ്യമായി ഉയർന്ന ഗിർഗിയാൻ സാധനങ്ങളുടെ വില നിരീക്ഷിക്കാൻ നിയന്ത്രണ അതോറിറ്റികളോട് പൗരന്മാർ ആവശ്യപ്പെട്ടു. റമദാനിന് ഒരു മാസം മുന്‍പ് മധുരപലഹാരങ്ങൾ, ചോക്ലേറ്റുകൾ, നട്സ് എന്നിവയുടെ വില താരതമ്യേന സ്ഥിരമായിരുന്നെങ്കിലും വ്യാപാരികൾ ഇത്തരം അവസരങ്ങൾ ഉപയോഗിച്ച് വില വർധിപ്പിക്കുകയും ഉയർന്ന ലാഭം നേടുകയും ചെയ്യുന്നെന്നും ജനങ്ങൾ പറഞ്ഞു. 10 ബാഗ് സാധനങ്ങൾ അടങ്ങിയ ഒരു കൊട്ടയുടെ വില കഴിഞ്ഞ വർഷം ഗിർഗിയാൻ സീസണിൽ 28 കുവൈത്തി ദിനാർ ആയിരുന്നത് ഈ സീസണിൽ 35 ദിനാറായി ഉയർന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

Comments (0)