കുവൈത്തിൽ പ്രവാസി ഷാംപൂ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

കുവൈത്ത് സിറ്റി: രണ്ട് കുപ്പി ഷാംപൂ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് പ്രവാസി. തിന്നർ അടങ്ങിയ പദാർത്ഥം കുടിച്ച് പ്രവാസി ആത്മഹത്യയ്ക്ക് ശ്രമിച്ച് മണിക്കൂറുകൾക്കകമാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആത്മഹത്യാശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഇപ്പോൾ പ്രവാസി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനിലയിൽ പുരോ​ഗതിയുണ്ടായ ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഒപ്പം മുറിയിൽ താമസിക്കുന്നയാൾ 500 മില്ലി ലിറ്ററിൻ്റെ രണ്ട് കുപ്പി ഷാംപൂ കഴിച്ചതായി മറ്റൊരു പ്രവാസി റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഉടൻ ആംബുലൻസ് എത്തിച്ച് പ്രവാസിയെ ആശുപത്രിയിലേക്ക് മാറ്റി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *