Kuwait cyber fraud ;ലിങ്ക് തുറന്നാൽ ഇനി കിട്ടുക എട്ടിന്റെ പണി;ഫോട്ടോ എടുക്കുന്ന ബ്ലാക്ക്മെയിൽ തട്ടിപ്പ്; കുവൈത്തിൽ മുന്നറിയിപ്പ്

Kuwait cyber fraud; കുവൈത്ത് സിറ്റി: വിവിധ തരത്തിലുള്ള ഇലക്ട്രോണിക് തട്ടിപ്പുകൾ തടയാൻ ബന്ധപ്പെട്ട അതോറിറ്റികൾ ശ്രമങ്ങൾ തുടരുമ്പോൾ, സൈബർ സുരക്ഷാ വിദഗ്ധർ ഒരു ലിങ്ക് പ്രചരിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി. അതിൽ ക്ലിക്ക് ചെയ്യുന്നവരുടെ ഫോട്ടോകൾ എടുക്കുകയും ഫോട്ടോകൾ തട്ടിപ്പുകാർക്ക് ബ്ലാക്ക് മെയിൽ ചെയ്ത് ഉപയോ​ഗിക്കാനായി ലഭിക്കുകയും ചെയ്യും എന്നുള്ളതാണ് അപകടമെന്ന് മുന്നറിയിപ്പിൽ വ്യക്താക്കുന്നു. 

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C

ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തട്ടിപ്പുകാർ സാധാരണയായി ഇരകളിൽ നിന്ന് പണം ആവശ്യപ്പെടുകയും പണം ലഭിച്ചില്ലെങ്കിൽ ഫോട്ടോകൾ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി വിദഗ്ധർ വെളിപ്പെടുത്തി. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ), ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെ സഹകരണത്തോടെ വഞ്ചനകളിൽ ഉൾപ്പെട്ട 392 വ്യാജ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്‌തതിന് ശേഷമാണ് ഈ മുന്നറിയിപ്പ് നൽകിയത്. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻ്റിനായുള്ള അൽ ദുറ കമ്പനിയുടെ 52 വെബ്‌സൈറ്റുകളും ഇതിൽ ഉൾപ്പെടുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *