Posted By Ansa Staff Editor Posted On

താമസസ്ഥലത്ത് നഴ്സറിനടത്തിയ വിദേശിക്ക് വൻതുക പിഴ

താമസിക്കാൻ അനുമതി നൽകിയ അപ്പാർട്ട്‌മെന്റ് ചെറിയ കുട്ടികൾക്കുള്ള നഴ്സറി,ബേബി കെയർ ഹോം ആയി പ്രവർത്തിപ്പിച്ച വിദേശിക്ക് 7,000 ദിനാർ പിഴ. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ഫസ്റ്റ് ഇൻസ്റ്റൻഷൻ കോടതിയുടേതാണ് വിധി .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഇതിൽ 2000 ദീനാർ നിയമപരമല്ലാതെ ഒരു വിദേശിയെ തന്റെ അടുത്ത് ജോലിക്ക് നിയമിച്ചതിനും 5000 ദീനാർ താമസത്തിന് മാത്രം അനുമതി നൽകിയ അപ്പാർട്ടുമെന്റ്റ് നഴ്സറിയായി പ്രവർത്തിപ്പിച്ചതിനുമാണ് പിഴ . ഫ്ലാറ്റിൽ അനധികൃത നഴ്സറി പ്രവർത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് വിദേശിക്കെതിരെ കേസ് ചാർജ്ജ് ചെയ്തത് .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദേശികളുടെ നേതൃത്വത്തിൽ ഇത്തരം അനധികൃത ഡേകെയർ സെന്ററുകളും നഴ്സറികളും പ്രവർത്തിക്കുന്നുണ്ടെന്നാണ് അതികൃതർക്ക് ലഭിച്ച വിവരം .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *