Historical remains in kuwait;കുവൈത്തിൽ ഖലീഫ അബുബക്കറിന്റെ കാലത്തെ ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തി
Historical remains in kuwait;കുവൈത്തിൽ ഖലീഫ അബുബക്കറിന്റെ കാലത്തെ ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തി. കുവൈത്തിൽ ഖലീഫ അബുബക്കർ സിദ്ധീഖിന്റെ കാലത്ത് നടന്ന യുദ്ധത്തിന്റെതെന്ന് സംശയിക്കപ്പെടുന്ന ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തി.
പ്രവാചകകൻ മുഹമ്മദ് നബിക്ക് ശേഷം ആദ്യ ഖലീഫയായ അബുബക്കർ സിദ്ധീഖിന്റെ കാല ഘട്ടത്തിൽ നടന്ന ദാത് അൽ സിൽസില ( battle of chain ) യുദ്ധത്തിൽ സേനനായകൻ ഖാലിദ് ബിൻ വലീദ് നിർമ്മിച്ചതായി സംശയിക്കപ്പെടുന്ന കോട്ടയുടെ അവശിഷ്ടങ്ങൾ ആണ് ഇതെന്നാണ് നിഗമനം.280 ചതുശ്ര മീറ്റർ വിസ്തൃതിയിലുള്ള കെട്ടിടമാണിത്.
എന്നാൽ കൂടുതൽ പഠനങ്ങൾക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ .സബാഹ് അൽ അഹമദ് സംരക്ഷിത മേഖലയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നത്.കുവൈത്തിൽ പുരാവസ്തു പര്യവേഷണം നടത്തി വരുന്ന ഇറ്റാലിയൻ ആർക്കിയോളജിക്കൽ മിഷൻ ഡെപ്യൂട്ടി ഡയറക്ടറും , റോമിലെ ലാ സപിയൻസ സർവകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസറുമായ ജൂലി മരെസ്കയാണ് ഇക്കാര്യം അറിയിച്ചത്.
Comments (0)