Ministry of Health;കുവൈറ്റിൽ സെപ്റ്റംബർ 15 നബിദിനത്തിൽ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം ഇങ്ങനെ

Ministry of Health:കുവൈത്ത് സിറ്റി: സെപ്റ്റംബർ 15 ഞായറാഴ്ച നബിദിന അവധി ദിനം വിവിധ പ്രദേശങ്ങളിലെ 47 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്യാപിറ്റൽ ഹെൽത്ത് ഏരിയയിലെ നാല് കേന്ദ്രങ്ങൾ 24 മണിക്കൂറും സേവനം നൽകുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

സുലൈബിഖാത്തിലെ അലി അൽ ഗാനിം, ദയയിലെ മിർസ അൽ ഇഹ്ഖാഖി, അദൈലിയയിലെ ഹമദ് അൽ സഖർ സ്പെഷ്യലൈസ്ഡ് സെൻ്റർ, ജാബർ അൽ-അഹമ്മദ് സെൻ്റർ 2 തുടങ്ങിയവ രാവിലെ ഏഴ് മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കും. രാജ്യത്തെ ​എല്ലാ ​ഗവർണറേറ്റുകളിലും ഇത്തരത്തിൽ ആരോ​ഗ്യ സേവനങ്ങൾ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആരോ​ഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *