
കനത്ത മഴ: കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്
കുവൈത്ത് സിറ്റി: കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്. പൊതുമരാമത്ത് മന്ത്രാലയത്തിലെയും റോഡുകൾക്കായുള്ള പബ്ലിക് അതോറിറ്റിയിലെയും ബന്ധപ്പെട്ട അതോറിറ്റികൾ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഊര്‍ജിത ശ്രമങ്ങളിലാണ്. സബാഹ് അൽ അഹമ്മദിനെയാണ് വെള്ളക്കെട്ട് ഏറ്റവും കൂടുതൽ ബാധിച്ചത്.

തെരുവുകളിലും റോഡുകളിലും ജലനിരപ്പ് ഗണ്യമായി ഉയർന്നു. പൊതുമരാമത്ത് മന്ത്രാലയത്തിലെയും റോഡുകൾക്കായുള്ള ജനറൽ അതോറിറ്റിയിലെയും എമർജൻസി ടീമുകൾ വെള്ളക്കെട്ടുകളും റിപ്പോർട്ടുകളും കൈകാര്യം ചെയ്തു. റോഡുകളുടെയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ പമ്പുകൾ വിന്യസിക്കുകയും വെള്ളം നീക്കം ചെയ്യുകയും ചെയ്തു.
മഴവെള്ളം ഒഴുകിപ്പോകുന്ന മാൻഹോളുകളുടെ തടസ്സം പരിഹരിക്കാനും സുഗമമായ ജലനിർഗ്ഗമനം ഉറപ്പാക്കാൻ അവ വൃത്തിയാക്കാനും ഫീൽഡ് ടീമുകൾ പ്രവർത്തിച്ചു.സബാഹ് അൽ അഹമ്മദ് സിറ്റിയിൽ വലിയ തോതിൽ മഴ പെയ്തതിനാൽ അവിടെ വർക്ക് ടീമുകൾ വലിയ തോതിൽ ഉണ്ടായിരുന്നു.

Comments (0)