Hajj Rules and regulations:കുവൈറ്റിൽ ഹജ്ജ്-ഉംറ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു
Hajj rules and regulation;കുവൈത്ത് സിറ്റി: കുവൈത്തിൽനിന്നുള്ള ഹജ്ജ്-ഉംറ തീർഥാടകർക്ക് മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം.ഇതനുസരിച്ച് ഒരു വയസ്സിൽ കൂടുതൽ പ്രായമുള്ള എല്ലാവരും ക്വാഡ്രിവാലന്റ് നെയ്സെരിയ മെനിഞ്ചൈറ്റിസ് വാക്സിൻ (ACYW-135) സ്വീകരിക്കണം.
സൗദിയിൽ എത്തുന്നതിന്റെ പത്തുദിവസം മുമ്പെങ്കിലും ഇഷ്യൂ ചെയ്തതാകണം വാക്സിനേഷൻ സർട്ടിഫിക്കറ്റ്. ക്വാഡ്രിവാലന്റ് വാക്സിൻ സർട്ടിഫിക്കറ്റിന് അഞ്ചുവർഷവും പോളിസാച്ചറൈഡ് വാക്സിൻ സർട്ടിഫിക്കറ്റിന് മൂന്നു വർഷവുമാണ് സാധുതയുള്ളത്.കുവൈത്തിലെ എല്ലാ പ്രിവന്റീവ് ഹെൽത്ത് സെന്ററുകളിലും ട്രാവൽ ക്ലിനിക്കുകളിലും പ്രവൃത്തി സമയങ്ങളിൽ വാക്സിൻ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്കനുസൃതമായാണ് കുവൈത്തിലും ഇത്തരത്തിൽ പ്രഖ്യാപിച്ചത്.
Comments (0)