
പ്രവാസികൾക്ക് സന്തോഷ വാർത്ത; ഡ്രൈവിങ് ലൈസൻസ് കാലാവധി കൂട്ടി; കുവൈത്തിലെ ഇന്ന് മുതൽ പ്രാബല്യത്തിൽ
കുവൈത്തിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 5 വർഷമായി വർധിപ്പിച്ചു. രാജ്യത്തെ ഗതാഗത നിയമവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച 425/2025, 76/1981 ചട്ട പ്രകാരമുള്ള വകുപ്പുകളിൽ വരുത്തിയ മാറ്റ പ്രകാരമാണ് പുതിയ തീരുമാനം. കുവൈത്ത് ഔദ്യോഗിക ഗസറ്റിൽ ഇവ പ്രസിദ്ധീകരിച്ചതോടെ പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

പുതിയ നിയമ പ്രകാരം വിവിധ ഡ്രൈവിങ് ലൈസൻസുകളുടെ കാലാവധി, ഉപയോഗ പരിധികൾ എന്നിവയിലാണ് മാറ്റം വരിക. വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 5 വർഷമായി വർദ്ധിപ്പിച്ചു എന്നതാണ് ഇതിൽ പ്രധാനം. നിലവിൽ വിദേശികൾക്ക് ലൈസൻസ് ഉടമയുടെ താമസ രേഖ കാലാവധി അടിസ്ഥാനമാക്കിയാണ് ഇവ പുതുക്കി നൽകിയിരുന്നത്.
പുതിയ നിയമ പ്രകാരം സ്വദേശികൾക്കും ജി സി സി പൗരന്മാർക്കും 15 വർഷത്തെക്കും ബിദൂനികൾക്ക് അവരുടെ തിരിച്ചറിയൽ കാർഡിന്റെ കാലാവധി അടിസ്ഥാനമാക്കിയും ആയിരിക്കും ഡ്രൈവിംഗ് ലൈസൻസ് പുതുക്കി നൽകുക.നിലവിലെ ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിയുന്ന വേളയിൽ പുതിയ നിയമ പ്രകാരം ലൈസൻസ് പുതുക്കി നൽകും.

Comments (0)