Posted By Nazia Staff Editor Posted On

Gold rate in kuwait: കുവൈറ്റിൽ സ്വർണ വിലയിൽ ഇടിവ്;കാരണം ഇതാണ് ; പരിശോധിക്കാൻ നിലവിലെ വില വിവരങ്ങൾ

gold rate in kuwait:യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച താരിഫ് ഭീഷണിയുള്‍പ്പെടെയുള്ള കാരണങ്ങളാല്‍, നേരത്തെ കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായിരിക്കുകയാണ്. മാര്‍ച്ചില്‍ റെക്കോഡ് ഉയരത്തിലെത്തിയ സ്വര്‍ണവില കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി താഴേക്ക് പോകുന്ന കാഴ്ചയാണ് വിപണിയില്‍ ദൃശ്യമാകുന്നത്. ട്രംപിന്റെ പുതിയ ആഗോള താരിഫുകള്‍ മൂലം വിപണിയില്‍ വ്യാപകമായ വില്‍പ്പന സമ്മര്‍ദ്ദം ഉണ്ടായതിനാലാണ് സ്വര്‍ണ്ണ വില രണ്ട് ശതമാനത്തിലധികം കുറഞ്ഞത്. സ്വര്‍ണ്ണം റെക്കോര്‍ഡ് ഉയരമായ 3,167.57 ഡോളറിലെത്തി മണിക്കൂറുകള്‍ക്കകമാണ് കുത്തനെയുള്ള ഇടിവ് ഉണ്ടായത്. അനിശ്ചിതത്വം കാരണം സ്വര്‍ണ്ണ വില ഉയരുന്ന പ്രവണതയുണ്ടെങ്കിലും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന അപകടസാധ്യതകള്‍ എങ്ങനെ വില നിശ്ചയിക്കണമെന്ന് വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്.

ക്യാരറ്റ് കൂടുന്തോറും സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി കൂടുന്നതാണ്. 24 ക്യാരറ്റ് എന്നാല്‍ തനി ശുദ്ധ സ്വര്‍ണ്ണമാണ്. 22 ക്യാരറ്റും 18 ക്യാരറ്റും ബലവും ഈടും കൂട്ടാനായി മറ്റ് ലോഹങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടതാണ്. നമുക്ക് കേരളത്തിലെയും കുവൈത്ത്, എന്നിവിടങ്ങളിലെ ഇന്നത്തെ സ്വര്‍ണ വില പരിശോധിക്കാം.

കുവൈത്തിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)

22 ക്യാരറ്റ്: 27.9 (7,752)

24 ക്യാരറ്റ്: 30.52 (8,480)

18 ക്യാരറ്റ്: 22.9 (6,363)

Comments (0)

Leave a Reply

Your email address will not be published. Required fields are marked *