Posted By Ansa Staff Editor Posted On

റമദാനിൽ ഭക്ഷ്യ വിഭവങ്ങളുടെ വിലകൾ കുതിച്ചുയരുന്നു: വലഞ്ഞു പ്രവാസികൾ

റമദാൻ ഭക്ഷ്യവസ്തുക്കളുടെയും അവശ്യ സാധങ്ങളുടെയും വില കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. പ്രധാനമായും ഇറച്ചി, മുട്ട, പാൽപദാർത്ഥങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ വിലയിൽ കനത്ത വർദ്ധനവാണ് അനുഭവപ്പെടുന്നത്. ചില ഉൽപ്പന്നങ്ങൾക്ക് 20% – 30% വരെ വർദ്ധനയുണ്ടായതായി ഉപഭോക്താക്കൾ പറയുന്നു.

വിലക്കയറ്റത്തിന് കാരണങ്ങൾ ആഗോള വിപണിയിലെ അനിശ്ചിതത്വം ഡോളറിന്റെ വിനിമയ നിരക്കിലെ ഉയർച്ച വിതരണ ശൃംഖലയിലെ തടസ്സങ്ങൾ റമദാനിനെത്തുടർന്നുള്ള ക്ഷാമഭീതിയും ആവശ്യകതയിലെ വർദ്ധനയും ചില വ്യാപാരികൾ ഉദ്ദേശപ്രേരിതമായി സൃഷ്ടിക്കുന്ന കൃതിമ ക്ഷാമം.

അതെ സമയം വിലവർദ്ധന നിയന്ത്രിക്കാൻ വിപണി നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുമെന്നും അനാവശ്യമായ വിലക്കയറ്റം ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിലക്കയറ്റം നേരിടുമ്പോൾ ഉപഭോക്താക്കൾ നിർബന്ധമായും ബദൽ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുകയും പണമൊഴുക്ക് നിയന്ത്രിക്കാനും ശ്രമിക്കണമെന്നും സാമ്പത്തിക വിദഗ്ദ്ധർ നിർദ്ദേശിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *