Posted By Nazia Staff Editor Posted On

fish price in kuwait;അയല വറുത്തതുണ്ട്… കരിമീൻ പൊരിച്ചതുണ്ട്..!!!!കുവൈറ്റിൽ മത്സ്യ വിപണി ഉഷാർ;വില കുറഞ്ഞു;പുതിയ നിരക്ക് ഇങ്ങനെ

fish price in kuwait;കുവൈത്ത് സിറ്റി: മത്സ്യ മാർക്കറ്റിൽ ഇന്നലെ 376 കൊട്ട ചെമ്മീൻ “ഉമ്മ് നൈറ” ഇനത്തിൽ ലഭിച്ചു. ഒരു കൊട്ടയ്ക്ക് 40 മുതൽ 55 ദിനാർ വരെ വിലയാണ് ഉള്ളത്. ഒരു കൊട്ടയ്ക്ക് 25 മുതൽ 30 ദിനാർ വരെ വിലയുള്ള ഷഹാമിയ ഇനത്തിലുള്ള 188 കൊട്ട ചെമ്മീനും വിപണിയില്‍ എത്തിച്ചുവെന്നും പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറിലെ ഫിഷറീസ് മേഖല ഡെപ്യൂട്ടി ഡയറക്ടർ മർസൂഖ് അൽ അസ്മി പറഞ്ഞു. കഴിഞ്ഞയാഴ്ച 3.5 ദിനാർ ആയിരുന്ന ഒരു കിലോ ചെമ്മീനിന്‍റെ വില ഈയാഴ്ച രണ്ട് ദിനാറായി കുറഞ്ഞു. വരും ദിവസങ്ങളിൽ മത്സ്യബന്ധനത്തിൻ്റെ അളവിൽ വർധനവ് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *