
കുവൈത്തിൽ രണ്ടിടത്ത് തീപിടിത്തം; രണ്ടുപേർക്ക് പരിക്ക്
അൻഡലൂസിൽ വീട്ടിൽ തീപിടിച്ചു. അപകടസമയം വീട്ടിൽ അകപ്പെട്ട 12 പേരെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അപകടം അറിഞ്ഞ ഉടൻ സുലൈബിഖാത്, അർദിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ

സഥലത്തെത്തി. രക്ഷാപ്രവർത്തനം ആരംഭിച്ചു. വീട്ടിൽ അകപ്പെട്ട 12 പേരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. വൈകാതെ തീ നിയന്ത്രണവിധേയമാക്കി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ഫയർഫോഴ്സ് അറിയിച്ചു. അതിനിടെ അഖില പ്രദേശത്ത് ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിന് തീപിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.
ഇവരെ അടിയന്തര മെഡിക്കൽ വിഭാഗത്തിലേക്ക് മാറ്റി. മംഗഫ്, ബൈറഖ് കേന്ദ്രങ്ങളിലെ അഗ്നിശമന സ്ഥലത്തെത്തി തീ അണച്ചു. തിങ്കളാഴ്ച രാവിലെയാണ് അപകടം. വേനൽ കനക്കുന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിക്കാറുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് അധികൃതർ ഉണർത്തി.
Comments (0)