കുവൈറ്റിൽ കപ്പലപകടത്തിൽപ്പെട്ട കണ്ണൂർ സ്വദേശിയായ യുവാവിനായി കണ്ണീരോടെ കുടുംബം

കുവൈറ്റ് ഇറാൻ സമുദ്രാതിർത്തിയിൽ കപ്പലപകടത്തിൽ കാണാതായ കണ്ണൂർ സ്വദേശി അമലിനെക്കുറിച്ച് വിവരങ്ങൾ കിട്ടാതെ കുടുംബം ആശങ്കയിൽ. ഡിഎൻഎ പരിശോധനക്ക് കുവൈറ്റിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടതല്ലാതെ മൂന്നാഴ്ചയായിട്ടും അറിയിപ്പില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ തേടുകയാണ് മാതാപിതാക്കൾ.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

മകൻ മരിച്ചെങ്കിലും മകന്റെ ശരീരമെങ്കിലും നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാണ് മാതാപിതാക്കൾ ആവശ്യപ്പെടുന്നത്. ഇറാനിയൻ കപ്പലായ അറബ്ക്തറിലായിരുന്നു അമലിന് ജോലി. ഓഗസ്റ്റ് 28നാണ് അവസാനമായി വിളിച്ചത്.

സെപ്തംബർ ഒന്നിന് ഇറാൻ കുവൈറ്റ് അതിർത്തിയിൽ കപ്പൽ അപകടത്തിൽപ്പെട്ടെന്നും അമലും ഒരു തൃശ്ശൂർ സ്വദേശിയുമുൾപ്പെടെ ആറ് പേരെ കാണാതായെന്നും വിവരം കിട്ടിയിരുന്നു. മൂന്ന് മൃതദേഹങ്ങൾ കുവൈറ്റ് ഇറാൻ സംയുക്ത സേനകളുടെ തെരച്ചിലിൽ കണ്ടെത്തി. ഡിഎൻഎ പരിശോധനയ്ക്കായി കുവൈറ്റിലെ എംബസി കുടുംബത്തെ ബന്ധപ്പെട്ടതിനെ തുടർന്ന് സാമ്പിൾ ഫലം അയച്ചുകൊടുത്തു. എന്നാൽ പിന്നീട് ഒരറിയിപ്പും ലഭിച്ചില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *