expat dead:കുവൈറ്റിൽ പ്രവാസിയെ ടെന്റിൽ മരിച്ചനിലയിൽ കണ്ടെത്തി
Expat dead; കുവൈത്ത് സിറ്റി: നാൽപ്പതു വയസ്സുള്ള ഒരു ഏഷ്യൻ പ്രവാസിയെ വഫ്രയിലെ ഒരു കൂടാരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെൻ്റിന് റഫർ ചെയ്തിട്ടുണ്ട്.
വഫ്രയിലെ ഒരു ക്യാമ്പിലെ ടെൻ്റിനുള്ളിൽ ഒരു ഏഷ്യൻ പ്രവാസി മരിച്ചു കിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കുകളും സ്ഥലത്തേക്ക് ഉടനെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments (0)