Posted By Nazia Staff Editor Posted On

Expat dead:കുവൈറ്റിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രവാസി മരണപ്പെട്ടു

Expat dead;കുവൈത്ത് സിറ്റി: റുമൈതിയ മേഖലയിലെ വീടിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് പ്രവാസി എലിവേറ്റർ മെയിൻ്റനൻസ് ടെക്‌നീഷ്യന് ദാരുണാന്ത്യം. ജോലിക്കിടെ അപകടമുണ്ടായാണ് ഈജിപ്ഷ്യൻ പൗരൻ മരണപ്പെട്ടത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

അപകടത്തെക്കുറിച്ച് ഒരു സഹപ്രവർത്തകൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിൽ അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാരും ആംബുലൻസുകളും ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തി. ​ഗുരുതരമായി പരിക്കേറ്റ നിലയിലാണ് പ്രവാസിയെ കണ്ടെത്തിയത്. പാരാമെഡിക്കുകൾ ടെക്നീഷ്യൻ്റെ മരണം സ്ഥിരീകരിക്കുകയും ഫോറൻസിക് വിഭാഗത്തെയും ഫോറൻസിക് ഡോക്ടറെയും അറിയിക്കുകയും മൃതദേഹം മാറ്റാൻ ഉത്തരവിടുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *