Driving licence in kuwait;ശ്രദ്ധിക്കുക!!!കുവൈറ്റിൽ ഈ വിഭാഗത്തിൽ പെട്ടവർക്ക് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടമാകും

Driving licence in kuwait;കുവൈത്ത് സിറ്റി : കുവൈത്തിൽ ഗാർഹിക വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറുന്നതിനുള്ള അനുമതി വന്നത് മുതൽ മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികളാണ് അവസരം പ്രയോജനപ്പെടുത്തുന്നത് .താഴ്ന്ന വരുമാനക്കാരായ പ്രവാസികളാണ് ഇവരിൽ ബഹുഭൂരി പക്ഷവും പേർ.എന്നാൽ നിലവിൽ ഡ്രൈവിങ് ലൈസൻസ്സുള്ള ഗാർഹിക വിസയിലുള്ളവർ തൊഴിൽ വിസയിലേക്ക് വിസ മാറ്റം നടത്തുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള യോഗ്യത ഇല്ലാത്തവർക്ക് നിലവിലെ ഡ്രൈവിങ് ലൈസൻസ് നഷ്ടമാകുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന മന്തൂപ്പുമാർ അഭിപ്രായപ്പെടുന്നത്

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

.600 ദിനാർ ശമ്പളമുള്ള യൂണിവേഴ്സിറ്റി ബിരുദമുള്ള പ്രൊഫഷനുകൾക്കും ഡ്രൈവിംഗ് തസ്തികയിലേക്ക് വിസ മാറുന്നവർക്കും മാത്രമാണ് നിലവിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുവാൻ അർഹതയുള്ളത്.ഇതിനു പുറമെ ഉയർന്ന തസ്തികകളിലുള്ള വിദഗ്ദ തൊഴിലാളികൾക്കും ചില പ്രത്യേക വിഭാഗം സർക്കാർ ജീവനക്കാർക്കും ഈ നിബന്ധനയിൽ ഇളവ് അനുവദിക്കുന്നുണ്ട്..എന്നാൽ ഈ വിഭാഗങ്ങളിൽ ഒന്നും തന്നെ ഉൾപ്പെടാത്തവരാണ് ഗാർഹിക വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം പേരും.ഇത് കൊണ്ട് തന്നെ 2012 ന് ശേഷം ഡ്രൈവിങ് ലൈസൻസ് നേടിയവർ തൊഴിൽ വിസയിലേക്ക് മാറുമ്പോൾ പുതിയ സ്ഥാപനത്തിലും ഡ്രൈവർ തസ്തികയിലേക്ക് മാറിയാൽ മാത്രമേ ലൈസൻസ് നില നിർത്താൻ സാധ്യമാകുകയുള്ളൂ. അല്ലെങ്കിൽ ഡ്രൈവിങ് ലൈസസിനു അപേക്ഷിക്കാൻ അർഹമായ മാനദണ്ഡങ്ങൾ പൂർത്തിയാക്കേണ്ടി വരും.എന്നാൽ 2013 ന് മുമ്പ് ഡ്രൈവിങ് ലൈസൻസ് നേടിയവർക്ക് മറ്റു തസ്തികളിലേക്ക് മാറിയാലും ലൈസൻസ് ലഭിക്കുന്നതിനുള്ള യോഗ്യത ഇല്ലെങ്കിലും ഡ്രൈവിംഗ് ലൈസൻസ് നില നിർത്താൻ സാധിക്കുമെന്നും മന്തൂപ്പുമാർ അഭിപ്രായപ്പെടുന്നു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *