കുവൈത്തിൽ ഗാ​ർ​ഹി​ക വി​സ തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റ്റു​ന്ന കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു

കു​വൈ​ത്തി​ൽ ഗാ​ർ​ഹി​ക വി​സ തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റ്റു​ന്ന കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ അ​റി​യി​ച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ജൂ​ലൈ 14 മു​ത​ൽ സെ​പ്റ്റം​ബ​ർ 12 വ​രെ​യാ​യി​രു​ന്നു ആ​നു​കൂ​ല്യം ല​ഭ്യ​മാ​യ​ത്. ചു​രു​ങ്ങി​യ​ത് ഒ​രു വ​ർ​ഷ​മെ​ങ്കി​ലും നി​ല​വി​ലെ തൊ​ഴി​ലു​ട​മ​യു​ടെ കൂ​ടെ ജോ​ലി പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കാ​യി​രു​ന്നു സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്.

രാ​ജ്യ​ത്തെ തൊ​ഴി​ൽ വി​പ​ണി​യു​ടെ വ​ർ​ധി​ച്ച ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം ന​ട​പ്പാ​ക്കി​യ​ത്. സ​ര്‍ക്കാ​റി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഗാ​ര്‍ഹി​ക​തൊ​ഴി​ലാ​ളി​ക​ളി​ല്‍ 45 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​രാ​ണ്. വീ​ട്ടു​ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ദേ​ശി​ക​ളാ​ണ് തൊ​ഴി​ൽ വി​സ​യി​ലേ​ക്കു മാ​റാ​നു​ള്ള ആ​നു​കൂ​ല്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *