Posted By Ansa Staff Editor Posted On

കുവൈത്തിൽ 640 പേ​രു​ടെ കൂ​ടി പൗ​ര​ത്വം പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നം

കു​വൈ​ത്ത് പൗ​ര​ത്വ അ​ന്വേ​ഷ​ണ സു​പ്രീം ക​മ്മി​റ്റി​യോ​ഗം ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. 640 പേ​രു​ടെ കൂ​ടി പൗ​ര​ത്വം പി​ൻ​വ​ലി​ക്കാ​ൻ മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ലി​ന് സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ഇ​ര​ട്ട പൗ​ര​ത്വ​മു​ള്ള ര​ണ്ട് പ്ര​ത്യേ​ക കേ​സു​ക​ൾ, വ്യാ​ജ​രേ​ഖ സ​മ​ർ​പ്പി​ച്ച 66 കേ​സു​ക​ൾ, ആ​ശ്രി​ത​ത്വ​ത്തി​ലൂ​ടെ നേ​ടി​യ പൗ​ര​ത്വം എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. നേ​ര​ത്തേ സ​മാ​ന​മാ​യ ന​ട​പ​ടി​ക​ളി​ൽ വ്യാ​ജ​മാ​യി നേ​ടി​യ നി​ര​വ​ധി പേ​രു​ടെ പൗ​ര​ത്വം പി​ൻ​വ​ലി​ച്ചി​രു​ന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version