Posted By Nazia Staff Editor Posted On

Kuwait police; കുവൈറിൽ ഷോപ്പിംഗ് മാളുകളിലെ കാർ മോഷണം പതിവാക്കി;ഒടുവിൽ കയ്യോടെ പൊക്കി പോലീസ്

Kuwait police; കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിലെ ഷോപ്പിംഗ് മാളുകളിലും സഹകരണ സംഘങ്ങളിലും എത്തുന്നവര്‍ പാര്‍ക്ക് ചെയ്യുന്ന കാറുകൾ ലക്ഷ്യമിട്ടും മോഷണം നടത്തിയിരുന്ന പ്രതി അറസ്റ്റിൽ. വാഹനം ഓടിക്കുന്നതിനിടയിൽ മംഗഫ് പ്രദേശത്ത് നിന്നാണ് പ്രതിയെ പ്രതിയെ പിടികൂടിയത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

കാറിനുള്ളില്‍ നിന്ന് മോഷ്ടിച്ച വിവിധ വസ്തുക്കളും കണ്ടെത്തി. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്ന് മോഷണം വർധിച്ചതാണ് അന്വേഷണം നടത്താൻ അധികൃതരെ പ്രേരിപ്പിച്ചതെന്ന് സുരക്ഷാ വൃത്തങ്ങൾ വിശദീകരിച്ചു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. ചോദ്യം ചെയ്യലിൽ വാഹനങ്ങൾ തകർത്ത് നിരവധി മോഷണങ്ങൾ നടത്തിയതായും അവയിൽ ചിലത് വിറ്റതായും പ്രതി സമ്മതിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *