
കുവൈത്തിലെ മുത്‌ലാ റോഡിൽ വാഹനാപകടം; ഒരാൾ മരണപ്പെട്ടു
മുത്‌ലാ റോഡിൽ, അബ്‍ദാലിയിലേക്ക് പോകുന്ന വഴിയിൽ മുത്‌ലാ പൊലീസ് സ്റ്റേഷന് സമീപം അപകടം. രാവിലെ 10 മണിക്ക് അപകടത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് വിഭാഗത്തിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു.

അടിയന്തര സേനാംഗങ്ങളും ആംബുലൻസുകളും സംഭവസ്ഥലത്ത് എത്തിയപ്പോൾ, ഒരാൾ മരിച്ചതായും അപകടത്തിൽ ഉൾപ്പെട്ട മറ്റൊരാൾ ഗുരുതരാവസ്ഥയിലാണെന്നും സ്ഥിരീകരിച്ചു. പരിക്കേറ്റയാളെ ഉടൻ തന്നെ ആംബുലൻസിൽ ജഹ്‌റ ആശുപത്രിയിലേക്ക് മാറ്റി. അപകടം സർക്കാർ സ്വത്തുക്കൾക്ക് നാശനഷ്ടം വരുത്തിയതായും അധികൃതർ കണ്ടെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Comments (0)