
kuwait airport: പ്രവാസികളെ ശ്രദ്ധിക്കുക!!!കുവൈറ്റ് വിമാനത്താവളത്തിൽ നിന്നും പ്രധാന അറിയിപ്പ്
Kuwait airport;കുവൈത്ത് സിറ്റി : കുവൈത്തിൽ സാങ്കേതിക തകരാർ മൂലം താൽക്കാലികമായി അടച്ച കുവൈത്ത് അന്താ രാഷ്ട്ര വിമാന താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു.കാലത്ത് 10.25 മുതലാണ് വിമാന താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലയിലായത്.സാങ്കേതിക തകരാറുകൾ പരിഹരിച്ച ശേഷമാണ് അൽപ നേരം മുമ്പ് വിമാനങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചത്. ഇന്ന് കാലത്ത് 8.55 നാണ് റൺവെയിൽ ചെറിയ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് വിമാന താവളം താൽക്കാലികമായി അടച്ചു പൂട്ടിയത്.

ഇതേ തുടർന്ന് വിമാന താവളത്തിൽ ലാന്റിങ്ങിനായി എത്തിയ 3 വിമാനങ്ങൾ മറ്റു അയൽ രാജ്യങ്ങളിലേക്ക് തിരിച്ചു വീടുകയും ഇവിടെ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ പുറപ്പെടുവാൻ വൈകുകയും ചെയ്തത്.


Comments (0)