
കുവൈത്തിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ
കുവൈത്തിൽ മൈദാൻ ഹവല്ലിയിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്കാരൻ അറസ്റ്റിലായി.കുറ്റകൃത്യം നടന്നു റെക്കോർഡ് സമയത്തിനുള്ളിലാണ് പ്രതി അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മൈദാൻ ഹവല്ലി പ്രദേശത്ത് ഒരു കൊലപാതകം നടന്നതായി ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് സംഭവത്തിൻ്റെ വിശദാംശങ്ങൾ ലഭിച്ചതെന്ന് മന്ത്രാലയം വിശദീകരിച്ചു.ഇതെ തുടർന്ന് സംഭവ സ്ഥലത്തേക്ക് ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ അയക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. അന്വേഷണത്തിൽ പ്രതി ഇന്ത്യക്കാരനാണെന്നും കണ്ടെത്തി.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതക നടത്തിയത്. ഇയാൾക്ക് എതിരെ കൊലപാതക കുറ്റത്തിന് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൊലപാതക ത്തിന് ഇരയായ യുവതിയും പ്രതിയും ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് വ്യക്തമല്ല.

Comments (0)