
19000 ദിനാറിന്‍റെ കള്ളനോട്ട് അടിച്ച പ്രവാസി കുവൈത്തിൽ പിടിയിൽ
കള്ളനോട്ട്, വ്യാജരേഖാ അന്വേഷണ വിഭാഗം കുവൈത്തിൽ കള്ളനോട്ട് അടിച്ച കേസിൽ ഒരു ഏഷ്യൻ പ്രവാസിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മേജർ ജനറൽ ഹമീദ് അൽ ദവാസിന്‍റെ നേതൃത്വത്തിലുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ബന്ധപ്പെട്ട വകുപ്പാണ് പ്രതിയെ പിടികൂടിയത്. കറൻസിയുടെ അഞ്ചാം പതിപ്പിൽ നിന്നുള്ള 20, 10 ദിനാർ മൂല്യമുള്ള 19,000 കുവൈത്തി ദിനാറിന്‍റെ കള്ളനോട്ടുകളാണ് പിടികൂടിയത്.

Comments (0)