
കുവൈത്തിൽ വിമാനത്താവളത്തിന് സമീപം ആശങ്കയായി പക്ഷികളുടെ സങ്കേതം
കുവൈത്ത് അന്തർ ദേശീയ വിമാനം താവളത്തിന് സമീപമുള്ള പക്ഷികളുടെ സങ്കേതം വിമാന യാത്രികർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നതായി റിപ്പോർട്ട്. വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി.ഇതേ തുടർന്ന് പരിസ്ഥിതി സംരക്ഷണ പൊതു സമിതി, കുവൈത്ത് നഗര സഭ, എന്നീ ഏജൻസികളുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു.

വിമാന താവളത്തിലെ റൺവെയിൽ പക്ഷികൾ കൂട്ടംകൂടുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും അവയുണ്ടാക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളും വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിക്കുകയും യാത്രക്കാരുടെ സുരക്ഷയ്ക്കും ജീവനും ഭീഷണിയുയർത്തുന്നതായും യോഗം വിലയിരുത്തി.വിമാനതാവളത്തിന്റെ റൺവേക്ക് സമീപം സ്ഥിതി ചെയ്യുന്ന മരങ്ങളിലാണ് പക്ഷികൾ സങ്കേതമാക്കിയിരിക്കുന്നത്.
ഇവ മുറിച്ചു മാറ്റുക, റൺവേയുടെ 6.4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മാർഡാം സെവൻത് റിംഗ് റോഡിന് തെക്ക് ഭാഗത്തേക്ക് മാറ്റുക,സമീപത്തെ മാലിന്യങ്ങൾ ദൈനം ദിന അടിസ്ഥാനത്തിൽ നീക്കം ചെയ്യുക, സമീപത്തെ ഫാക്ടറികളിൽ നിയന്ത്രണം കർശനമാക്കുക,ജിലീബ് അൽ-ഷുയൂഖിൽ സ്ഥിതി ചെയ്യുന്ന അറവുശാല വിമാനത്താവളത്തിൽ നിന്ന് ദൂരെയുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റുക മുതലായ നിർദേശങ്ങളാണ് യോഗത്തിൽ പരിഹാര മാർഗങ്ങളായി നിർദേശിച്ചത്.

Comments (0)