കുവൈത്തിൽ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആഘോഷ പരിപാടികൾ നടത്തുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം മാർഗ നിർദേശം പുറപ്പെടുവിച്ചു. ഇത് പ്രകാരം ബിരുദ ദാനം, പഠന മികവ് മുതലായവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷ പരിപാടികളും വിദ്യാലയത്തിന്റെ മതിലുകൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തണം.

ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ-തബ്തബായി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാലയങ്ങളിൽ ആഘോഷ പരിപാടികൾ സംഘടി പ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലവിലുള്ള ചട്ടങ്ങൾക്ക് അനുസൃതമായി സ്കൂൾ ഭരണ സമിതിയുമായി ഏകോപനം നടത്തേണ്ട ആവശ്യകതയും ഉത്തരവിൽ ഊന്നിപ്പറഞ്ഞു.