
Kuwait weather update: കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത;പൊതുജനം ഈ കാലാവസ്ഥ മുന്നറിയിപ്പ് ശ്രദ്ധിക്കുക
Kuwait weather update: കുവൈത്ത് സിറ്റി: ഇന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ ഈ സാഹചര്യം തുടരാനും സാധ്യതയുണ്ടെന്ന് നിരവധി വിദഗ്ധർ സ്ഥിരീകരിച്ചു.

കാറ്റുകൾ പെട്ടെന്ന് ശക്തിപ്പെട്ട് കൊടുങ്കാറ്റായി മാറിയേക്കാം എന്നാണ് അറിയിപ്പ്. ചൊവ്വാഴ്ച പുലർച്ചെ വരെ ചിലയിടങ്ങളിൽ നേരിയതും ചിതറിയതുമായ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകനായ ഫഹദ് അൽ ഒതൈബി പറഞ്ഞു. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ട്.

Comments (0)