
കുവൈറ്റ് മുന്‍ പ്രവാസി നാട്ടിൽ മരണപ്പെട്ടു
കുവൈറ്റ് മുന്‍ പ്രവാസി നാട്ടിൽ നിര്യാതനായി. കൊല്ലം ക്ലാപ്പന ജിഷാ ഡാലെയില്‍ ജോയല്‍ ഫെര്‍ണാണ്ടസ് (73) ആണ് മരിച്ചത്. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.
ഭാര്യ ലൈല ജോയല്‍. മകള്‍ ജിഷ ജോയല്‍ മരുമകന്‍ റോയ് എബ്രഹാം.

അല്‍ റാഷീദ് ഇന്റര്‍നാഷനല്‍ ഷിപ്പിങ് കമ്പനിയില്‍ പ്രോജക്ട് മാനേജരായിരുന്നു. ദീര്‍ഘകാലമായി കുവൈത്തിലുള്ള ജോയല്‍ കഴിഞ്ഞ വര്‍ഷമാണ് നാട്ടിലേക്ക് മടങ്ങിയത്. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് കൊല്ലം രൂപതയിലെ ക്ലാപ്പന, സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍.

Comments (0)