
Citra-Tele communication in kuwait;കുവൈത്തിൽ ഡാറ്റാ റോമിംഗ് നിരക്കുകൾ ഇനി മുതൽ പാക്കേജുകളുടെ അടിസ്ഥാനത്തിൽ ; പുതിയ മാറ്റം ഇങ്ങനെ
Citra-Tele communication in kuwait:കുവൈത്ത് സിറ്റി :കുവൈത്തിൽ ഡാറ്റാ റോമിംഗ് നിരക്കുകൾ ഇനി മുതൽ പാക്കേജുകളുടെ അടിസ്ഥാനത്തിൽ മാത്രമേ നിശ്ചയിക്കുവാൻ പാടള്ളൂ എന്ന് ടെല കമ്മ്യൂണിക്കേഷൻ അധികൃതർ ( Citra ) മൊബൈൽ സേവനദാതാക്കൾക്ക് കർശന നിർദേശം നൽകി.

X പ്ലാറ്റ്ഫോം വഴിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഇത് പ്രകാരം റോമിങ് ഡാറ്റാ ചാർജ് നിശ്ചയിക്കുന്ന നിലവിലെ രീതിക്ക് പകരം ഈ സേവനത്തിനു നിശ്ചിതവും വ്യക്തവുമായ പാക്കേജുകളുടെ അടിസ്ഥാനത്തിൽ പരിമിതമായ നിരക്ക് മാത്രമേ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുവാൻ പാടുള്ളൂ എന്ന് അറിയിച്ചു.

Comments (0)