
Kuwait weather alert; കുവൈത്തിൽ നാളെ മുതൽ മുതൽ മഴക്ക് സാധ്യത
രാജ്യത്ത് വരും ദിവസങ്ങളിലും തണുപ്പ് തുടരും. പകൽ സമയങ്ങളിൽ തണുപ്പിന് നേരിയ ശമനമുണ്ടാകുമെങ്കിലും രാത്രി താപനിലയിൽ ഇടിവുണ്ടാകും.ഇത് രാത്രി മുഴുവൻ നല്ല തണുപ്പ് അനുഭവപ്പെടാൻ ഇടയാക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖറാവി വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെ മുതൽ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. നേരിയ മഴക്കും ഇത് ഇടയാക്കും. ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന മഴ വ്യാഴാഴ്ച വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയും വ്യാഴാഴ്ചയും ചില പ്രദേശങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ട്. ഈ ആഴ്ചയിൽ ചിതറിയ മഴ, മൂടൽമഞ്ഞ്, ഉയർന്ന ആർദ്രത, കുറഞ്ഞ തിരശ്ചീന ദൃശ്യപരത എന്നിവ പ്രതീക്ഷിക്കാം.
ഈ വർഷത്തെ റമദാനിലെ കാലാവസ്ഥ പൊതുവെ വസന്തകാലത്തിന് സമാനമാണെന്നും കാലാവസ്ഥാ പ്രവചന വിദഗ്ധയായ ഇസ്സ റമദാൻ വിശേഷിപ്പിച്ചു. റമദാനിൽ ഉടനീളം രാത്രിയിൽ തണുപ്പ് തുടരുകയും പകൽ സമയത്ത് ക്രമേണ മിതമാകുകയും ചെയ്യും. റമദാനിലെ രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ചകളിൽ താപനില ക്രമേണ ഉയരും. പകൽ താപനില കൂടുതൽ ചൂടാകും.
എന്നാൽ, രാത്രികൾ തണുപ്പായി തുടരുമെന്നും റമദാൻ അഭിപ്രായപ്പെട്ടു. ചിതറിക്കിടക്കുന്ന മേഘങ്ങളും ഇടക്കിടെയുള്ള മഴയും തുടരാനുള്ള സാധ്യതയും ഉണ്ട്. മിക്ക ഗൾഫ് രാജ്യങ്ങളിലും ഇറാഖിലും ഈ വർഷത്തെ റമദാൻ കാലാവസ്ഥ വളരെ സുഖകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇസ്സ റമദാൻ വ്യക്തമാക്കി.
Comments (0)