Posted By Nazia Staff Editor Posted On

kuwait dinar to Inr:വീ​ണ്ടും ഉ​യ​ർ​ന്ന് ദീ​നാ​ർ നി​ര​ക്ക്; ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള വി​​നി​​മ​​യ നി​​ര​​ക്ക് മികച്ച നി​ല​യി​ൽ;വേഗം നാട്ടിലേക്ക് പണം അയച്ചോളു!!

Kuwait dinar to Inr;കു​വൈ​ത്ത് സി​റ്റി: നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഇ​ത് ന​ല്ല സ​മ​യം. ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള കു​വൈ​ത്ത് ദീ​നാ​റി​ന്റെ വി​​നി​​മ​​യ നി​​ര​​ക്ക് വീ​ണ്ടും ഉ​​യ​​ർ​​ന്നു. മാ​സ​ങ്ങ​ളാ​യി ദീ​നാ​റി​ന് മി​ക​ച്ച നി​ര​ക്ക് കി​ട്ടു​ന്നു​ണ്ട്. വെ​ള്ളി​യാ​ഴ്ച ഒ​രു ദീ​നാ​റി​ന് 283ന് ​മു​ക​ളി​ൽ ഇ​ന്ത്യ​ൻ രൂ​പ എ​ന്ന നി​ല​യി​ലേ​ക്ക് ഉ​യ​ർ​ന്നു. അ​​ടു​​ത്തി​​ടെ എ​ത്തി​യ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​ണി​​ത്.

ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പും 283 ഇ​ന്ത്യ​ൻ രൂ​പ​ക്ക് മു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് പി​ന്നീ​ട് നേ​രി​യ നി​ല​യി​ൽ താ​ഴ്ന്നെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച ഉ​യ​ർ​ന്നു. മാ​സം അ​വ​സാ​ന​ത്തി​ൽ ദീ​നാ​റി​ന് ഇ​ന്ത്യ​ൻ രൂ​പ​യി​ലേ​ക്ക് മാ​റു​മ്പോ​ൾ ഉ​യ​ർ​ന്ന നി​ര​ക്ക് ല​ഭി​ക്കു​ന്ന​ത് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​ണ്. ശ​മ്പ​ളം ല​ഭി​ക്കു​ന്ന​ത് ഉ​യ​ർ​ന്ന നി​ര​ക്കി​ൽ നാ​ട്ടി​ലേ​ക്ക് കൈ​മാ​റാം.

നി​​ര​​ക്ക് ഉ​​യ​​രു​​ന്ന​​ത് ചെ​​റി​​യ തു​​ക​​ക​​ൾ അ​യ​ക്കു​ന്ന​വ​രി​ൽ വ​രെ മാ​റ്റം ഉ​ണ്ടാ​ക്കും. വ​​ലി​​യ സം​​ഖ്യ​​ക​​ൾ ഒ​​ന്നി​​ച്ച് അ​​യ​​ക്കു​​ന്ന​​വ​​ർ​​ക്ക് ഏ​​റെ മെ​​ച്ച​​വു​മു​​ണ്ടാ​ക്കും. എ​ക്സി റി​പ്പോ​ർ​ട്ടു പ്ര​കാ​രം 283 ന് ​മു​ക​ളി​ൽ ഇ​ന്ത്യ​ൻ രൂ​പ​യാ​ണ് ഒ​രു ദീ​നാ​റി​ന് വെ​ള്ളി​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും ഇ​ടി​ഞ്ഞ​താ​ണ് കു​വൈ​ത്ത് ദീ​നാ​റി​ന്റെ വി​​നി​​മ​​യ നി​​ര​​ക്കി​​ലെ വ​​ര്‍ധ​ന​ക്ക്​ കാ​ര​ണം.

വ്യാ​ഴാ​ഴ്ച വ്യാ​പാ​ര​ത്തി​ന്റെ തു​ട​ക്ക​ത്തി​ല്‍ 14 പൈ​സ​യു​ടെ ഇ​ടി​വാ​ണ് രൂ​പ​ക്കു​ണ്ടാ​യ​ത്. 87.33 എ​ന്ന നി​ല​യി​ലേ​ക്കാ​ണ് ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ നി​ര​ക്കി​ൽ രൂ​പ താ​ഴ്ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രൂ​പ 87 ക​ട​ന്ന​ത്. ചൊ​വ്വാ​ഴ്ച 47 പൈ​സ​യു​ടെ ന​ഷ്ടം നേ​രി​ട്ടി​രു​ന്നു. 87.19ലാ​ണ് ചൊ​വ്വാ​ഴ്ച രൂ​പ ക്ലോ​സ് ചെ​യ്ത​ത്. ഡോ​ള​ര്‍ ശ​ക്തി​യാ​ര്‍ജി​ക്കു​ന്ന​തും മാ​സാ​വ​സാ​ന​മാ​യ​ത് കൊ​ണ്ട് ഇ​റ​ക്കു​മ​തി​ക്ക് ഡോ​ള​ര്‍ ആ​വ​ശ്യ​ക​ത വ​ര്‍ധി​ച്ച​തു​മാ​ണ് കാ​ര​ണം. കു​വൈ​ത്ത് ദി​നാ​റി​നൊ​പ്പം ഒ​മാ​ൻ റി​യാ​ൽ, ബ​ഹ്‌​റൈ​ൻ ദീ​നാ​ർ, ഖ​ത്ത​ർ റി​യാ​ൽ, സൗ​ദി റി​യാ​ൽ എ​ന്നി​വ​യു​ടെ രൂ​പ​യു​മാ​യു​ള്ള വി​നി​മ​യ​നി​ര​ക്കും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *