
kuwait traffic alert;കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങൾക്ക് 30 ശതമാനം ഇളവോ? വാർത്തയിലെ സത്യാവസ്ഥ എന്ത്? പൊതുജനവി മുന്നറിയിപ്പ് ശ്രദ്ധിക്കാതെ പോകരുത്
Kuwait traffic alert:കുവൈത്ത് സിറ്റി: കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾക്ക് 30 ശതമാനം ഇളവെന്നത് വ്യാജ വാർത്ത. സോഷ്യൽ മീഡിയയിലെ ഈ പ്രചാരണങ്ങൾ വ്യാജമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഗതാഗത നിയമലംഘനങ്ങൾക്ക് 30 ശതമാനം ഇളവ് നൽകുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
വാർത്തകൾ പങ്കുവെക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുമ്പ് എല്ലാവരും ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഉണർത്തി.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും, വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Comments (0)