Kuwait fine; കുവൈത്തിൽ 10 വയസ്സിനു താഴെയുള്ള കുട്ടികളെ വാഹനത്തിൽ തനിച്ച് ഇരുത്തിയാൽ കാത്തിരിക്കുന്നത് എട്ടിന്റെ പണി
Kuwait fine; കുവൈത്തിൽ 10 വയസ്സിനു താഴെയുള്ള കുട്ടികളെ വാഹനത്തിൽ തനിച്ച് ഇരുത്തിയാൽ 500 ദിനാർ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കും. യൂണിഫൈഡ് ഗൾഫ് ട്രാഫിക് വീക്ക് 2025” കമ്മിറ്റി തലവൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-സബഹാൻ ആണ് ഇക്കാര്യം അറിയിച്ചത്.
പത്തു വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി ഡ്രൈവർ മറ്റു ആവശ്യങ്ങൾക്കായി വാഹനത്തിൽ നിന്ന് പുറത്ത് പോയാൽ ഇത് ബാലാവകാശ, സംരക്ഷണ നിയമ പ്രകാരമുള്ള കുറ്റകൃത്യമായാണ് കണക്കാക്കുക.
വാഹനം ഓടുമ്പോൾ 10 വയസ്സിനു താഴെയുള്ള കുട്ടികളെ ആവശ്യമായ സുരക്ഷ ഒരുക്കി പിൻ സീറ്റിൽ ഇരുത്തുകയും ചെയ്യണം എന്നും അദ്ദേഹം അറിയിച്ചു.10 വയസ്സിനു താഴെയുള്ള കുട്ടികളെ മുൻ സീറ്റിൽ ഇരുത്തുന്നത് എ ഐ ക്യാമറകൾ വഴി അല്ലാതെ നേരിട്ട് രേഖപ്പെടുത്തുന്ന നിയമ ലംഘനം ആണെന്നും അദ്ദേഹം മിന്നറിയിപ്പ് നൽകി. പുതിയ ഗതാഗത നിയമാം ഏപ്രിൽ 22 മുതലാണ് പ്രാബല്യത്തിൽ വരുന്നത്.
Comments (0)