Posted By Ansa Staff Editor Posted On

Kuwait expat; 187,000 കുവൈത്തി ദിനാറുമായി കടന്നുകളഞ്ഞ് പ്രവാസി പങ്കാളി

കുവൈത്ത് സിറ്റി: 187,000 കുവൈത്തി ദിനാറുമായി കടന്നുകളഞ്ഞ പ്രവാസിക്കെതിരെ ബിസിനസ് പങ്കാളികൾ നിയമനടപടി സ്വീകരിക്കുന്നു.

പ്രവാസിയുടെ പേര് അന്താരാഷ്ട്ര വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകാൻ ഒരു പൗരനും ഒരു പ്രവാസിയും, ഒരു ജനറൽ ട്രേഡിംഗ്, കോൺട്രാക്ടിംഗ് കമ്പനിയിലെ പങ്കാളികളും ഒരുങ്ങുന്നതായാണ് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചത്.

ഇയാൾക്കെതിരെ പരാതി നൽകിയിട്ടും ഹവല്ലി ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് പ്രതിയെ പിടികൂടാത്തതിനെ തുടർന്നാണ് ഇരകൾ കോടതിയെ സമീപിച്ചത്. കേസിന്‍റെ വിശദാംശങ്ങൾ അനുസരിച്ച് പ്രതിക്കൊപ്പം തൻ്റെ കക്ഷികളും കമ്പനിയിൽ പങ്കാളികളാണെന്ന് ഇരകളുടെ അഭിഭാഷകൻ പറഞ്ഞു. 47 കാരനായ പ്രതിയെ രണ്ട് പ്ലോട്ടുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രത്യേക കരാറിൽ പൂർത്തിയാക്കാൻ ഫണ്ട് ഏൽപ്പിച്ചു.

എന്നാൽ, ജോലിയുടെ ഒരു ചെറിയ ഭാഗം മാത്രം പൂർത്തിയാക്കി, ആദ്യ കരാറിൽ നിന്ന് 70,000 കെഡിയും രണ്ടാമത്തേതിൽ നിന്ന് 117,000 കെഡിയും, മൊത്തം 187,000 കെഡിയുമായി പ്രവാസി ഒളിച്ചോടിയെന്നാണ് പരാതി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *