kuwait police:കുവൈത്തിൽ വീട്ടുജോലിക്കാരി കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; അന്വേഷണ ആരംഭിച്ചു പോലീസ്
Kuwait police:കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റയിൽ ഗാർഹിക തൊഴിലാളി കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജഹ്റയിലെ സ്പോൺസറുടെ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 35 കാരിയായ വീട്ടുജോലിക്കാരിയെ ചികിത്സയ്ക്കായി ജഹ്റ ആശുപത്രിയിലേക്ക് മാറ്റി.
വിദേശ തൊഴിലാളി ജീവനൊടുക്കാൻ ശ്രമിച്ചത് കീടനാശിനി കുടിച്ചാണെന്നാണ് മെഡിക്കൽ വൃത്തങ്ങൾ പറയുന്നത്. അടിയന്തര ചികിത്സയെത്തുടർന്ന് യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. സംഭവം ആത്മഹത്യാശ്രമമായി കണക്കാക്കി കേസെടുത്ത് അന്വേഷിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്
Comments (0)