പ്രവാസികൾക്ക് തിരിച്ചടി; കുവൈത്തിൽ ഈ മേഖലയിലും സ്വദേശിവത്കരണം വരുന്നു
കുവൈത്തിൽ ജംഇയ്യകളിലും മറ്റു സ്ഥാപനങ്ങളിലും പച്ചക്കറി ഉൽപ്പന്നങ്ങൾ വിൽക്കുന്ന തൊഴിലാളികളെ സ്വദേശി വൽക്കരിക്കാൻ തീരുമാനം. സാമൂഹിക, കുടുംബ, ക്ഷേമ മന്ത്രി ഡോ.അൽ-ഹുവൈലയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
ജംഇയ്യകളിൽ പ്രാദേശിക കാർഷിക ഉൽപന്നങ്ങളെ പിന്തുണയ്ക്കുന്നതിനായി നിയോഗിച്ച സമിതിയുമായി അവർ കൂടിക്കാഴ്ച നടത്തി. പ്രാദേശിക ഉൽപന്നങ്ങൾക്ക് പിന്തുണ നൽകുവാനും സമിതിയുടെ പ്രവർത്തനങ്ങളും ശുപാർശകളും സംബന്ധിച്ച് മന്ത്രാലയത്തിന് ആനുകാലിക റിപ്പോർട്ട് സമർപ്പിക്കുവാനും അവർ നിർദേശം നൽകി.
പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ നിയന്ത്രണം കർശനമാക്കുവാനും സ്വദേശി വൽക്കരണ നയം നിശ്ചിത ശതമാനം പൂർത്തിയാക്കാത്ത ജം ഇയ്യകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുവാനും മന്ത്രി ആവശ്യപ്പെട്ടു. ജംഇയ്യകളിലെ വാങ്ങൽ സംവിധാനം നടപ്പിലാക്കുന്നതിന് വ്യക്തവും നൂതനവുമായ സംവിധാനം വികസിപ്പിക്കുവാനും യോഗത്തിൽ ശുപാർശ ഉയർന്നു.
Comments (0)