Posted By Ansa Staff Editor Posted On

Kuwait price hike; കുവൈത്തിൽ പ​ണ​പ്പെ​രു​പ്പം 2.5 ശ​ത​മാ​നം കൂ​ടി; ഭ​ക്ഷ്യ​വ​സ്തു​ക്ക​ളുടെ വി​ലയിൽ വ​ർ​ധ​ന

കു​വൈ​ത്തി​ൽ പ​ണ​പ്പെ​രു​പ്പം ഒ​രു വ​ർ​ഷ​ത്തി​നി​ടെ 2.5 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി ക​ണ​ക്ക്. സെ​ൻ​ട്ര​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് ബ്യൂ​റോ പു​റ​ത്തു​വി​ട്ട സ്ഥി​തി​വി​വ​ര ക​ണ​ക്കി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. 2024 ഡി​സം​ബ​റി​​ലെ വി​ല നി​ല​വാ​രം തൊ​ട്ടു​മു​മ്പ​ത്തെ ഡി​സം​ബ​റു​മാ​യി താ​ര​ത​മ്യം ചെ​യ്താ​ണ് ക​ണ​ക്ക് ത​യാ​റാ​ക്കി​യ​ത്.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, വ​സ്ത്രം, വി​ദ്യാ​ഭ്യാ​സ ചെ​ല​വ് എ​ന്നി​വ വ​ർ​ധി​ച്ച​പ്പോ​ൾ ഗ​താ​ഗ​ത ചെ​ല​വ് കു​റ​ഞ്ഞ​താ​യാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് അ​ഞ്ചു​ശ​ത​മാ​ന​വും വ​സ്ത്ര​ങ്ങ​ൾ​ക്ക് 5.13 ശ​ത​മാ​ന​വും വി​ല കൂ​ടി. വി​ദ്യാ​ഭ്യാ​സ ചെ​ല​വ് 0.71 ശ​ത​മാ​നം ചി​കി​ത്സ ചെ​ല​വ് നാ​ല് ശ​ത​മാ​ന​വും വ​ർ​ധി​ച്ചു.

ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ 1.47 ശ​ത​മാ​നം പ​ണ​ച്ചു​രു​ക്ക​മാ​ണു​ണ്ടാ​യ​ത്. ഹൗ​സി​ങ് സ​ർ​വി​സ് (0.9%), ആ​ശ​യ​വി​നി​മ​യം (0.88 %), വി​നോ​ദം, സാം​സ്കാ​രി​കം (2.64 %), ഹോ​ട്ട​ൽ, റ​സ്റ്റാ​റ​ന്റ് (2.3 %) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ലെ ചെ​ല​വ് വ​ർ​ധി​ച്ച​ത്.

അ​തി​നി​ടെ ഉ​ൽ​പാ​ദ​ന ചെ​ല​വ് വ​ർ​ധി​ച്ച​ത് വ്യാ​പാ​രി​ക​ളെ​യും വ്യ​വ​സാ​യി​ക​ളെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ട്. കു​വൈ​ത്ത് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ പ​ല സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. വി​പ​ണി​യി​ലെ മ​ത്സ​ര​വും വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​ണ്. അ​തേ​സ​മ​യം, ഉ​ൽ​പാ​ദ​ന​ത്തി​ന്റെ​യും സ്ഥാ​പ​ന ന​ട​ത്തി​പ്പി​ന്റെ​യും ചെ​ല​വ് ഗ​ണ്യ​മാ​യി കൂ​ടി. ഇ​ത് ലാ​ഭ​ക്ഷ​മ​ത​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചു.

ഭ​ക്ഷ്യ ഉ​ൽ​പാ​ദ​ക​രാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റ​വും പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ കു​വൈ​ത്തി​ൽ വി​ല​ക്ക​യ​റ്റം കാ​ര്യ​മാ​യി ഉ​ണ്ടാ​യി​ട്ടി​ല്ല. കു​വൈ​ത്ത് വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​വും നി​രീ​ക്ഷ​ണ​വു​മാ​ണ് ഇ​തി​ന് കാ​ര​ണം. വി​ല വ​ർ​ധ​ന​ക്ക് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യ​വ​സാ​യി​ക​ൾ മ​ന്ത്രാ​ല​യ​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *