Kuwait fire; കുവൈത്തിലെ കെട്ടിടത്തിൽ തീപിടിത്തം
Kuwait fire; ഖൈത്താനിലെ കെട്ടിടത്തിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. അതിനിടെ മിന അബ്ദുല്ല മേഖലയിൽ അഗ്നിശമന വിഭാഗം ബുധനാഴ്ച സുരക്ഷ പരിശോധന നടത്തി.
തീപിടിത്തം തടയാൻ നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സുരക്ഷ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കാനാണ് പരിശോധന. പൊലീസ്, കുവൈത്ത് മുനിസിപ്പാലിറ്റി, വ്യവസായ പബ്ലിക് അതോറിറ്റി, പരിസ്ഥിതി പബ്ലിക് അതോറിറ്റി, കാർഷിക പബ്ലിക് അതോറിറ്റി എന്നിവയിൽനിന്നുള്ള പ്രതിനിധികളും പരിശോധനയിൽ പങ്കാളിയായി.
Comments (0)