Instagram fraud alert;കുവൈറ്റിൽ ഇൻസ്റ്റാഗ്രാമിൽ തട്ടിപ്പ്;വരുന്ന ഷോപ്പിംഗ് ലിങ്ക് ക്ലിക്ക് ചെയ്യരുത്; തട്ടിപ്പിന് ഇരയായി വനിത
Instagram fraud alert;കുവൈത്ത് സിറ്റി: ഇൻസ്റ്റാഗ്രാമിലൂടെ സ്ത്രീകളുടെ സ്യൂട്ട് വാങ്ങാൻ ശ്രമിക്കുന്നതിനിടെ കബളിപ്പിക്കപ്പെട്ട കുവൈത്തി പൗരൻ അൽ ഫൈഹ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു. ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരനായ പരാതിക്കാരൻ സ്ത്രീകളുടെ വസ്ത്രങ്ങൾ ഉയർന്ന വിലയ്ക്ക് പരസ്യം ചെയ്യുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉടമയെ വാട്ട്സ്ആപ്പ് വഴി ബന്ധപ്പെടുകയും വിൽപ്പനക്കാരൻ നൽകിയ ബാങ്ക് ലിങ്ക് വഴി പണമടയ്ക്കുകയുമായിരുന്നു. ഏഴ് ദിനാറാണ് നൽകിയത്.
പരാതിയെ തുടർന്ന് ഒരു ടെലികോം കമ്പനി നടത്തിയ അന്വേഷണത്തിൽ ഉപയോഗിച്ച ഫോൺ നമ്പർ യുവതിയുടേതാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ യുവതിക്ക് സംഭവത്തെ കുറിച്ച് അറിവില്ലെന്ന് വ്യക്തമായി. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി അധികൃതർ അന്വേഷണം തുടരുകയാണ്.
Comments (0)