kuwait fire force; കുവൈറ്റിൽ വാട്ടർടാങ്കർ പൊട്ടിത്തെറിച്ച് അപകടം
kuwait fire force;കുവൈത്ത് സിറ്റി: അങ്കാര സ്ക്രാപ് ഏരിയയിൽ വാട്ടർടാങ്കർ പൊട്ടിത്തെറിച്ചു. ഞായറാഴ്ച വൈകീട്ടാണ് അപകടം. വെൽഡിങ് ഉപകരണങ്ങൾ ഉപയോഗിച്ച് അറ്റകുറ്റപ്പണികൾക്കിടെയാണ് വാട്ടർ ടാങ്കർ പൊട്ടിത്തെറിച്ചത്. തഹ്രീർ സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി അപകടം കൈകാര്യം ചെയ്തു. അപകടത്തിൽ ഒരു തൊഴിലാളിക്ക് പൊള്ളലേറ്റു. ഇയാളെ മെഡിക്കൽ അത്യാഹിത വിഭാഗത്തിന് കൈമാറി
Comments (0)