World’s largest inflatable theme park:അവധി ദിവസം അടിച്ചുപൊളിക്കാൻ റെഡിയായിക്കോളൂ… ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്ലാറ്റബിൾ തീം പാർക്ക് ഇന്നുമുതൽ കുവൈത്തിൽ
World’s largest inflatable theme park: കുവൈത്തിലെ ആദ്യത്തെ ഹൈബ്രിഡ് ഔട്ട്ലെറ്റ് മാളായ അൽ ഖിറാൻ മാൾ, സന്ദർശകർക്ക് സമാനതകളില്ലാത്ത വിനോദാനുഭവം പ്രദാനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ടൂറിംഗ് ഇൻഫ്ലാറ്റബിൾ (ബലൂൺ) തീം പാർക്ക് മാളിലേക്ക് കൊണ്ടുവരാൻ ബിഗ് ബൗൺസ് അറേബ്യയുമായി കരാറിലായി. ഈ വൻതോതിലുള്ള ഔട്ട്ഡോർ ഇവന്റ്, റിക്കോർഡ് ബ്രേക്കിങ് ബിഗ് ബൗൺസ് അമേരിക്കയുടെ മിഡിൽ ഈസ്റ്റിലെ അനന്യമായ പതിപ്പായ ബിഗ് ബൗൺസ് അറേബ്യ വഴി സന്ദർശകർക്ക് രസകരമായ അനുഭവം നൽകും.
ഇത് കൂടാതെ, അൽ ഖിറാൻ മാളിന്റെ കാഴ്ച്ചയാർന്ന ഔട്ട്ഡോർ സ്പേസ്, കുവൈത്തിലെ ഏറ്റവും വലിയ മറിയാനയ്ക്ക് സമീപമുള്ള അനുഭവങ്ങൾ എന്നിവയും ഇതിന് ചേർക്കപ്പെടും. മാളിൻ്റെ മറീന ഏരിയയിൽ ഡിസംബർ 19 മുതൽ പ്രവർത്തനം ആരംഭിച്ച് 17 ദിവസം തുടരും, തുടർന്ന് സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, ഈജിപ്ത്, ജോർദാൻ.
എന്നിവിടങ്ങളിൽ ആസൂത്രണം ചെയ്ത് MENA മേഖലയിലുടനീളം അതിൻ്റെ യാത്ര തുടരും. ബിഗ് ബൗൺസ് അറേബ്യയിൽ ലോകത്തിലെ ഏറ്റവും വലിയ ബൗൺസ് ഹൗസ്, ഉയർന്ന സ്ലൈഡുകൾ, ഇൻ്ററാക്ടീവ് സോണുകൾ, 275 മീറ്റർ നീളമുള്ള ഊതിവീർപ്പിക്കാവുന്ന , ദി ജയൻ്റ് ഉൾപ്പെടെയുള്ള സ്ലൈഡിങ് എന്നിവ ഉൾപ്പെടുന്നു.
Comments (0)