UAE JOB VACANCY; യുഎഇയിലെ ബാങ്കിങ് മേഖലയിൽ 1700 തൊഴിലവസരങ്ങൾ
UAE JOB VACANCY; നാഫിസ് പദ്ധതി പ്രകാരം അൽഐൻ ബാങ്ക് മേഖലയിൽ 1700 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.നാഫിസ് പദ്ധതിയുടെ ആദ്യഘട്ടത്തിലാണ് സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇയുടെ പങ്കാളിത്തത്തോടെ 2026ഓടെ 1700 തൊഴിലവസരങ്ങൾ ബാങ്കിങ് മേഖലകളിൽ സ്വദേശികൾക്കായി സൃഷ്ടിക്കുക.
അൽഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാൻറെ നിർദേശപ്രകാരമാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് അധികൃതർ അറിയിച്ചു.സ്വകാര്യ മേഖലകളിൽ തൊഴിലന്വേഷകരായ ഇമാറാത്തികൾക്ക് തൊഴിലവസരങ്ങളും പരിശീലന പദ്ധതികളും ലഭ്യമാക്കി യു.എ.ഇയുടെ ദേശീയ സ്വദേശിവത്കരണ അജണ്ട കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Comments (0)