ശ്രദ്ധിക്കുക!!!കുവൈറ്റിൽ പ്രവാസികൾക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

കുവൈറ്റിൽ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്ത പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ. നടപടികൾ പൂർത്തിയാക്കാത്തവർക്ക് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് ഉൾപ്പെടെ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി. ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. കാലാവധി തീരാൻ ഒന്നര മാസം മാത്രം ശേഷിക്കെ 5.5 ലക്ഷം വിദേശികൾ ഇനിയും റജിസ്റ്റർ ചെയ്തിട്ടില്ല.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

റജിസ്റ്റർ ചെയ്യാത്ത വിദേശികൾക്ക് 2025 ജനുവരി മുതൽ സർക്കാർ സേവനങ്ങൾ വിലക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി ബ്രിഗേഡിയർ നയാഫ് അൽ മുതൈരി പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *