കുവൈത്തിൽ ഉപഭോക്തൃ ചെലവിൽ വർധന
കുവൈത്ത് സിറ്റി: ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ കുവൈത്തികളുടെയും പ്രവാസികളുടെയും ഉപഭോക്തൃ ചെലവിൽ അഞ്ച് ശതമാനം വർധന ഉണ്ടായതായി കണക്കുകൾ. 2023 ലെ ഇതേ കാലയളവിലെ 34.2 ബില്യൺ കുവൈത്തി ദിനാറുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തം 35.9 ബില്യൺ ആയാണ് ചെലവ് കൂടിയത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഈ വർദ്ധന പ്രധാനമായും ഓൺലൈൻ ചെലവുകൾ മൂലമാണ് ഉണ്ടായിട്ടുള്ളത്. ഇത് മൊത്തം ചെലവിൻ്റെ 14.28 ബില്യൺ കുവൈത്തി ദിനാർ ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തര പോയിൻ്റ്-ഓഫ്-സെയിൽ (പിഒഎസ്) ഇടപാടുകൾക്കായി 12.9 ബില്യൺ ദിനാർ ചെലവഴിച്ചതായി കണക്കുകൾ പറയുന്നു. 1 ബില്യൺ കുവൈത്തി ദിനാർ വിദേശത്ത് ചെലവഴിച്ചു.
മൊത്തം 13.9 ബില്യൺ ദിനാറിന്റെ എടിഎം ഇടപാടുകൾ നടന്നു. അതിൽ ആഭ്യന്തരമായി 7.4 ബില്യൺ കെഡബ്ല്യുഡിയും അന്താരാഷ്ട്രതലത്തിൽ 200 മില്യണും ദിനാറുമാണ് ചെലവഴിക്കപ്പെട്ടത്. വെബ്‌സൈറ്റ് ഇടപാടുകൾ ഏകദേശം 14.2 ബില്യൺ കുവൈത്തി ദിനാറിലെത്തി. 13.19 ബില്യൺ ദിനാർ ആഭ്യന്തരമായും 1 ബില്യൺ ദിനാർ വിദേശത്തും ചെലവഴിച്ചു.
Comments (0)