Posted By Nazia Staff Editor Posted On

കുവൈറ്റിൽ ഈ വാഹനങ്ങളുടെ ലൈസൻസുകൾ പുതുക്കി നൽകുന്നത് നീക്കം

കുവൈത്ത് സിറ്റി : ഒക്ടോബർ 27,കുവൈത്ത് തെരുവുകളിലെ നിത്യ കാഴ്ചയായ ഐസ് ക്രീം റിക്ഷകളുടെ ലൈസൻസുകൾ പുതുക്കി നൽകുന്നത് നിർത്തി വെക്കാൻ തീരുമാനിച്ചു.സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം,പബ്ലിക് ഫുഡ് അതോറിറ്റി മുതലായ ഏജൻസികളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8


മുനിസിപ്പാലിറ്റി മന്ത്രി അബ്ദുൾ ലത്തീഫ് അൽ മിഷാരിയുടെ ഓഫീസിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ,ഡയരക്ടർ ബോർഡ് ചെയർമാൻ, ഡയറക്ടർ ജനറൽ എന്നിവരുടെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു.രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഐസ്‌ക്രീം റിക്ഷകളുടെ മോശം അവസ്ഥയെക്കുറിച്ചും ആരോഗ്യ, സാമൂഹിക, സുരക്ഷാ രംഗത്ത് ഇവർ ഉയർത്തുന്ന ഭീഷണികളെ കുറിച്ചും യോഗം ചർച്ച ചെയ്തിരുന്നു.വേനൽക്കാലങ്ങളിൽ ഈ വാഹനങ്ങളിലെ സംഭരണികളിലെ ശീതീകരണ സംവിധാനം പര്യാപ്തല്ലെന്നും യോഗത്തിൽ വിലയിരുത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് ഇവയുടെ ലൈസൻസുകൾ പുതുക്കി നൽകുന്നത് നിർത്തി വെക്കാനുള്ള തീരുമാനം എന്നും റിപ്പോർട്ടിൽ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *