Posted By Nazia Staff Editor Posted On

Cyber fraud alert;പൊതുജന ശ്രദ്ധയ്ക്ക്!!കുവൈറ്റിൽ സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ഉടൻ തന്നെ വിവരം നൽകണമെന്ന് മുന്നറിയിപ്പ്; ബന്ധപ്പെടേണ്ട വിവരങ്ങൾ ചൂവടെ

Cyber fraud alert;കുവൈത്ത് സിറ്റി : കുവൈത്തിൽ സൈബർ തട്ടിപ്പുകൾക്കോ ആക്രമണങ്ങൾക്കോ ഇരയാകുന്നവർ ഉടൻ തന്നെ വിവരം നൽകണമെന്ന് നാഷണൽ സെൻ്റർ ഫോർ സൈബർ സെക്യൂരിറ്റി അധികൃതർ ആവശ്യപ്പെട്ടു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

രാജ്യത്ത് വിവിധ സർക്കാർ ഏജൻസികളുടെയും മന്ത്രാലയങ്ങളുടെയും വെബ് സൈറ്റുകളും ഇലക്ട്രോണിക് സംവിധാനങ്ങളും ഹാക്ക് ചെയ്യപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രി സഭാ യോഗത്തിന്റെ നിർദേശ പ്രകാരം സൈബർ സുരക്ഷാ കേന്ദ്രവുമായി സഹകരിച്ചും ഏകോപിപ്പിച്ചും എല്ലാ സർക്കാർ ഏജൻസികൾക്കും അധികൃതർ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അതേ സമയം സൈബർ സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന കുവൈത്തി യുവാക്കൾക്കായി കുവൈത്ത് ഹാക്കത്തോൺ 2024” എന്ന പേരിൽ സംഘടിപ്പിക്കുന്ന മത്സരത്തിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നവംബർ 30 ന് കുവൈത്ത്‌ അൽ ഷദാദിയ യൂണിവേഴ്സിറ്റിയിൽ വെച്ച്ചായിരിക്കും മത്സരം നടക്കുക . ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ രക്ഷാകർതൃത്വത്തിൽ ആണ് മത്സരം നടക്കുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *